ആകര്‍ഷകമായ ഒരു ഓഫര്‍, 104ഏക്കര്‍ സ്ഥലം, 1928ല്‍ നിര്‍മ്മിച്ച് പുതുക്കിയ മനോഹരമായ ഭവനം തുടങ്ങിയവയുള്ള മനോഹരമായ ദ്വീപ് വില്‍പ്പനയ്ക്ക്. പക്ഷേ വില കേട്ടാല്‍ ഞെട്ടുമെന്ന് മാത്രം. 24.5 മില്യണ്‍ ഡോളറാണ് ഇതിന്റെ നിലവിലെ വില.
ഫ്ളോറിഡയിലാണ് ലിറ്റില്‍ ബൊകീലിയ എന്നറിയപ്പെടുന്ന ഈ സ്വകാര്യ ദ്വീപ്. നിലവിലെ ഉടമസ്ഥരായ ടോം, എലിസബത്ത് എന്നിവരുടെ ക്രിസ്ത്യന്‍ മിഷന്‍ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാണ് ഇതിന്റെ വില്‍പ്പന. വില്‍പ്പനയ്ക്ക് വച്ചിട്ട് കുറച്ച് കാലമായിട്ടും ആരും വരാത്തതിനെത്തുടര്‍ന്ന് അല്‍പ്പം വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഉടമസ്ഥര്‍ പറയുന്നു
Michael Saunders കമ്പനിയാണ് ഈ ദ്വീപിന്റെ വില്‍പ്പനയ്ക്ക് സഹായം നല്‍കുന്നത്. 100,000 ഡോളര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് തന്നെ നല്‍കണം ഈ ദ്വീപിലൂടെയുള്ള സ്വകാര്യ യാത്രക്ക്.കൂടുതല്‍ ചിത്രങ്ങളും വീഡിയോയും കാണാം-
0 comments:
Post a Comment